ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന പൂർത്തിയാക്കി

 
India

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന പൂർത്തിയാക്കി

യാത്രക്കാരെയെല്ലാം പുറത്തെത്തിച്ച് പരിശോധന പൂർത്തിയാക്കി

മുംബൈ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിമാനത്തിന് ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശമെത്തിയത്. മുംബൈ വിമാനത്താവളത്തിലേക്കാണ് സന്ദേശം എത്തിയത്. ഉച്ചയോടെ അജ്ഞാത ഫോൺ നമ്പറിൽ നിന്നും കോൾ വരികയും ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.

പിന്നാലെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ അധികൃതർ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വിമാനം ഐസൊലേഷൻ ബോയിലേയ്ക്ക് മാറ്റി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. പ്രോട്ടോക്കോൾ പ്രകാരം നടപടികളെല്ലാം പൂർത്തിയാക്കിയതായി ഇൻ‌ഡ്ഗോ അറിയിച്ചു.

അരീക്കോട് മാലിന‍്യ സംസ്കരണ യൂണിറ്റ് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും

21 കാരനെ വാഹനമിടിപ്പിച്ച് കൊന്നു; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

തൃശൂർ റെയിൽവേ പൊലീസ് എടുത്ത മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ല; കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി