India

തമിഴ്നാട്ടിലെ 2 സ്കൂളുകളിൽ ബോംബ് ഭീഷണി

പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ

ചെന്നൈ: തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്.

പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി