വിജേന്ദർ സിങ് ബിജെപി അംഗത്വം സ്വീകരിക്കുന്നു 
India

ബോക്സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

ഇത്തവണ അദ്ദേഹം ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

ന്യൂഡൽഹി: ബോക്സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച 3 മണിയോടെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. 2019 ലാണ് വിജേന്ദർ സിങ് കോൺഗ്രസിൽ ചേർന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സൗത്ത് ഡൽഹിയിൽ നിന്നും ബിജെപിയുടെ രമേഷ് ബുധുരിയോട് പരാജയപ്പെട്ടിരുന്നു.

ഇത്തവണ അദ്ദേഹം ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് വിജേന്ദർ ബിജെപിയിൽ ചേർന്നത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി