ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

 

file image

India

"സമൂഹത്തിൽ അറിവിന്‍റെ ദീപം തെളിയിക്കുന്നത് ബ്രാഹ്മണർ''; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി

ഡൽഹി പിതംപുരയിൽ ശ്രീ ബ്രാഹ്മിൺ സഭ സംഘടിപ്പിച്ച ഓൾ ഇന്ത്യ ബ്രാഹ്മിൺ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു രേഖ ഗുപ്തയുടെ പരാമർശം

Namitha Mohanan

ന്യൂഡൽഹി: വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സമൂഹത്തിൽ അറിവിന്‍റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്മണരെന്നും എല്ലാ സർക്കാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഡൽഹി പിതംപുരയിൽ ശ്രീ ബ്രാഹ്മിൺ സഭ സംഘടിപ്പിച്ച ഓൾ ഇന്ത്യ ബ്രാഹ്മിൺ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു രേഖ ഗുപ്തയുടെ പരാമർശം.

"സമൂഹത്തിൽ അറിവിന്‍റെ ദീപം ആരെങ്കിലും തെളിയിക്കുന്നുണ്ടെങ്കിലത് ബ്രാഹ്മണ സമൂഹമായിരിക്കും. അവർ വിശുദ്ധ ഗ്രന്ഥങ്ങളെ മാത്രമല്ല ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വിശുദ്ധ ഗ്രന്ഥങ്ങളിലൂടെയും മാത്രമേ നമുക്ക് രാജ്യത്തെ സംരക്ഷിക്കാനാവൂ.''- രേഖ ഗുപ്ത പറഞ്ഞു.

മാത്രമല്ല, ഡൽഹി മുൻ സർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചു. പൂർത്തീയാവാത്ത ഒരുപാട് കാര്യങ്ങൾ ബാക്കി കിടക്കുന്നതിനാൽ ഡൽഹിയെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകുന്നത് തുടരണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ 27 വർഷമായി ഡൽഹിയുടെ പ്രവർത്തനം മന്ദഗതിയിലാണെന്നും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള സമയമായെന്നും രേഖ ഗുപ്ത പ്രതികരിച്ചു.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം