India

ഡൽഹിയിൽ നാലു കെട്ടിടം തകർന്നു വീണു: വീഡിയോ

സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്ന് കുറച്ചധികം കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു

MV Desk

ഡൽഹി: ഡൽഹി ഭജൻപുര പ്രദേശത്ത് നാലു നില കെട്ടിടം തകർന്നു വീണു. ആർക്കും പരുക്കുകളില്ല. ആൾത്താമസമില്ലാത്ത കെട്ടിടമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടം തകർന്നു വീഴുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ഇരുപതു വർഷം മുമ്പ് നിർമിച്ച കെട്ടിടമായിരുന്നു. സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്ന് കുറച്ചധികം കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കെട്ടിടം തകരുന്നതിന്‍റെ വീഡിയോ പ്രദേശവാസികളാണു പകർത്തിയത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ പ്രദേശത്തു നിന്നു നീക്കിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നു പൊലീസ് അറിയിച്ചു.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി; ‘ജൻ സൂചന സേവ’യ്ക്ക് തുടക്കം

"ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ"; പിണറായിയെ ലക്ഷ്യമിട്ടത് ബിജെപി കുതന്ത്രമെന്ന് ടി.കെ. ഗോവിന്ദൻ

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോവില്ലെന്ന നിലപാടിൽ പിഎസ്‌സി; കോടതിയെ സമീപിച്ചേക്കും

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്