മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, 24 പേർക്ക് പരുക്ക്
ഷാജാപൂർ: മധ്യപ്രദേശിൽ ഷാജാപൂരിൽ തൊഴിലാളികളുമായി പോയ ബസ് മറഞ്ഞ് ഒരു മരണം. മധ്യപ്രദേശിലെ ഷാജാപൂരിൽ ജില്ലയിലെ ഹൈവേയിൽ ബസ് തലകീഴായി മറിഞ്ഞത്. 28 കാരിയായ യുവതിയാണ് മരിച്ചത്. 24 പേർക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തു.
ഡ്രൈവ്രറുടെ അശ്രദ്ധമൂലം വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ജാംനഗർ പൊലീസ് പറഞ്ഞു. ഗുജറാത്തിലെ ജാംനഗറിലേക്ക് ജോലിക്കായി പോയ തൊഴിലാളികൾ സ്വകാര്യ ബസിൽ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങവെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.