India

ബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ; പുറത്താക്കിയത് 1000 ത്തോളം ജീവനക്കാരെയെന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: പ്രമുഖ എഡ്യൂക്കേഷൻ ടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ. ആകെ 1000 ത്തോളം പേരെ പിരിച്ചു വിട്ടതായാണ് റിപ്പോർട്ടുകൾ. എഞ്ചിനിയറിംഗ് വിഭാഗത്തിൽ നിന്നു മാത്രം 15% ത്തോളം ജീവനക്കാരെയാണ് 2 ദിവസത്തിനിടയിൽ പിരിച്ചു വിട്ടത്. 

വാട്സ് ആപ് വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ വിവരം അറിയിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനം ടെക് ജീവനക്കാരിൽ നിന്നും 30% ത്തോളം പേരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണയും അതേ വിഭാഗത്തിൽ നിന്നാണ് കൂട്ട പിരിച്ചു വിടൽ. എന്നാൽ ഈ വിഷയത്തിൽ ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

എസ്എസ്എൽസി ഫല പ്രഖ്യാപനം നാളെ: ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റ

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌