സുപ്രീം കോടതി

 

file image

India

ഭക്തരല്ലാത്തവർക്ക് എങ്ങനെ ശബരിമലയിലെ ആചാരങ്ങളെ ചോദ്യം ചെയ്യാനാകും: സുപ്രീം കോടതി

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ എന്ന അഭിഭാഷകരുടെ സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്

നീതു ചന്ദ്രൻ

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച്. അയ്യപ്പഭക്തരല്ലാത്തവർ എങ്ങനെ ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യും എന്നാണ് കോടതി ചോദിച്ചത്. കേസിലെ യഥാർഥ ഹർജിക്കാൻ ഭക്തരല്ല. ഭക്തരാരും ഹർജിയുമായി സമീപിച്ചിട്ടുമില്ലെന്നും ജസ്റ്റിസ് നാഗരത്ന സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയോട് ചോദിച്ചു.

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ എന്ന അഭിഭാഷകരുടെ സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. ഒരു ഹർജി സമർപ്പിക്കുമ്പോൾ ആദ്യമുയരുന്ന ചോദ്യം നിങ്ങൾക്കു കേസുമായുള്ള ബന്ധം എന്താണെന്നാണ്. ആ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെങ്കിൽ ഹർജി തള്ളേണ്ടതാണ്. അതു പ്രകാരം 2006ൽ തന്നെ ഹർജി തള്ളേണ്ടതാണെന്നും എന്നാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉൾപ്പെടെ ഈ വിഷയം പരിഗണിച്ചതിനു ശേഷം വിശാല ബെഞ്ചിലേക്ക് എത്തിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ്മാരായ ബി.വി. നാഗരത്ന, എം.എം.സുന്ദരേശ്, അഹ്സനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസി, പ്രസന്ന ബി.വി, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചു കൊണ്ടിരിക്കുന്നത്.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ