Rahul Gandhi | Yashpal Suvarna

 
India

"ബാബറി മസ്ജിദ് തകര്‍ത്തതു പോലെ രാഹുലിന്‍റെ പരമ്പര ഇല്ലാതാക്കും"; ബിജെപി എംഎല്‍എക്കെതിരേ കേസ്

രാഹുൽ ഗാന്ധി ലഹരിക്ക് അടിമയാണെന്നും യശ്പാൽ സുവർണ പറഞ്ഞിരുന്നു

Namitha Mohanan

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശത്തിൽ കര്‍ണാകട ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണക്കെതിരേ പൊലീസ് കേസ്. എംഎല്‍എയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയില്‍ വരുമെന്നും കാട്ടിയാണ് ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉഡുപ്പി കോൺഗ്രസ് പ്രസിഡന്‍റിന്‍റെ പരാതിയിലാണ് നടപടി.

'ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഹിന്ദുക്കള്‍ക്കെതിരേ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാന്‍ അറിയാം. രാഹുല്‍ ഗാന്ധി 24 മണിക്കൂറും ലഹരി ഉപയോഗിക്കും. രാഹുൽ ലഹരിക്കടിമയാണ്' എന്നായിരുന്നു എംഎൽഎയുടെ പരാമർശം.

കഴിഞ്ഞ ദിവസം നടന്ന ജെൻസീ പ്രതിഷേധത്തിവിടെ ബിജെപി വിളിച്ചു ചേർത്ത പൊതുയോഗത്തിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. ബിഎന്‍എസ് 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകളാണ് യശ്പാല്‍ സുവര്‍ണക്കെതിരേ ചുമത്തിയിരിക്കുന്നത്.

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ

വൈദ്യുതി പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതടക്കമുള്ള സാധ്യതകൾ തേടുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

ക്ഷേത്രത്തിൽ വച്ച് തല്ലി, വനിതാ എസ്ഐയോട് മാപ്പ‌പേക്ഷിച്ച് ബിജെപി എംഎൽഎയുടെ മകൾ

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടികൂടി; ചൈനീസ് നിർമിത ഗ്രനേഡും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു