സമൂഹ മാധ്യമ പോസ്റ്റുകളുടെ പേരിൽ കേസെടുത്തു.

 
India

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

മെറ്റ ഇന്ത്യ മേധാവിക്കും ചില സമൂഹമാധ്യമ ഉപയോക്താക്കൾക്കുമെതിരേ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്തു

MV Desk

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവിക്കും ചില സമൂഹമാധ്യമ ഉപയോക്താക്കൾക്കുമെതിരേ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്തു. തെലങ്കാന ബിജെപി സമൂഹമാധ്യമ കോർ കമ്മിറ്റി അംഗം ടി. സായ്കിരൺ ഗൗഡ് പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

പോസ്റ്റ് ചെയ്തവർക്കും ഇത്തരം ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ അനുവദിച്ച സമൂഹമാധ്യമ കമ്പനികൾക്കുമെതിരേയാണു കേസെന്നു സൈബർ ക്രൈം വിഭാഗം. ജന്തർ മന്തറിലെ സിജെപി സമരത്തിനിടെയാണു പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും അധിക്ഷേപകരമായ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

പരാതിയിൽ പരാമർശിച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്കും മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനുമെതിരേയാണു കേസ്. രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പൊതുസമാധാനത്തിനും ഹാനികരമായ കാര്യങ്ങളാണ് ഈ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അഫ്ഗാനിസ്ഥാനെ കുഞ്ഞൻ സ്കോറിലൊതുക്കി ഇന്ത‍്യൻ ബൗളിങ് നിര

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ