പൊലീസുകാരെ ആക്രമിച്ചു; കശ്മീരില്‍ 40 സൈനികര്‍ക്കെതിരേ കേസ്

 
file image
India

പൊലീസുകാരെ ആക്രമിച്ചു; കശ്മീരില്‍ 40 സൈനികര്‍ക്കെതിരേ കേസ്

Sarath Nath MS

ശ്രീനഗര്‍: പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് സ്റ്റേഷന്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ 40 സൈനികര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ് കേസെടുത്തു. ഒരു കമാന്‍ഡിങ് ഓഫീസര്‍, മേജര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലാണ് സംഭവം.

17 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ എന്‍. അരുണ്‍ ഗാന്ധി, മേജര്‍ വികാസ് ശര്‍മ, നായിക് സുബേദാര്‍ ശങ്കര്‍ ഖുര്‍കെ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വധശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍ എന്നി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കിഷ്ത്വറിലെ അത്തോളി പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാര്‍ ഭഗത്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് കട്ടോച്ച് എന്നിവര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സൈനികര്‍ ആക്രമിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയത്. തോക്കുകളും ഇരുമ്പ് വടികളുമായാണ് സൈനികര്‍ എത്തിയത്. പൊലീസുകാരെ ആക്രമിക്കുന്നതിനു പുറമെ പൊലീസിന്റെ വാഹനങ്ങളും സൈനികര്‍ തകര്‍ത്തു. പൊലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റും മതിലും തകര്‍ത്ത് അകത്ത് പ്രവേശിച്ച സൈനികര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു.

കിഷ്ത്വര്‍ അസിസ്റ്റന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഒരു സൈനിക വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് സൈനികര്‍ പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസമയം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറയെും സ്വരക്ഷാ ഉദ്യോഗസ്ഥരെയും സൈനികര്‍ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

അതേസമയം നിയമനടപടികളുമായി സഹകരിക്കുമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

അനധികൃത സ്വത്ത് ആരോപണം: അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡൽഹി കലാപക്കേസ്; 13 പ്രതികളെ വെറുതെവിട്ടു

എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം ആർബിഐ ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം