സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്
representative image
ന‍്യൂഡൽഹി: സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ പൊലീസ് കേസെടുത്തു. സൗരഭ് ഭരദ്വാജ്, സഞ്ജിവ് ജാ, ആദിൽ മുഹമ്മദ് ഖാൻ എന്നീ മൂന്ന് ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ ഡൽഹി പൊലീസാണ് കേസെടുത്തത്.
സമൂഹ മാധ‍്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത വിഡിയോയിൽ സാന്താക്ലോസിനെ അവഹേളിക്കുന്നുവെന്നും രാഷ്ട്രീയ ഉപകരണമായി മാറ്റിയതായും പരാതിയിൽ ഉന്നയിക്കുന്നു. ഡിസംബർ 17, 18 തീയതികളിൽ നടത്തിയ ഒരു സ്കിറ്റിന്‍റെ വിഡിയോയായിരുന്നു നേതാക്കൾ സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നത്.