Amit Shah
Amit Shah file
India

മുസ്ലീം ലീഗ് ജമ്മു കശ്മീർ മസ്‌റത്ത് ആലം സംഘടനയെ നിരോധിച്ചു

ന്യൂഡൽഹി: മുസ്ലീം ലീഗ് ജമ്മുകശ്മീർ (മസ്റത്ത് ആലം വിഭാഗം) സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ചുവർഷത്തേക്കാണ് നിരോധനം. അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഘടനയും ഇതിലെ അംഗങ്ങളും ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ജമ്മു കശ്മീരിൽ ഇസ്ലാമിക് ഭരണം കൊണ്ടുവരാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണിവരെന്നും അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരേ പ്രവർത്തിക്കുന്നവർക്ക് മാപ്പു നൽകില്ല. അവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകും. ഇന്ത്യ വിരുദ്ധ, പാകിസ്താന്‍ അനുകൂല പ്രചരണത്തിന്റെ പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനില്‍ നിന്നും അനുകൂല സംഘടനകളില്‍ നിന്നുമടക്കം നേതാക്കള്‍ പണം പിരിക്കുന്നുണ്ട്. ഇവര്‍ വിഘടന പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായും രാജ്യത്തിന്‍റെ ഭരണഘടന അധികാരികളോട് തികഞ്ഞ അനാദരവ് കാണിക്കുന്നതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

നിജ്ജാർ വധം: ക്യാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

പാലക്കാട് വീണ്ടും പനി മരണം; മൂന്നു വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

ഡേറ്റ ബാങ്ക് പ്രതിസന്ധി: ഭൂമി തരംമാറ്റല്‍ നടപടികള്‍ ഇഴയുന്നു