"തടിയൻ, കറുമ്പൻ'' എന്ന് നിരന്തരം കളിയാക്കി സഹപാഠികൾ; പ്ലസ് ടു വിദ്യാർഥി അമ്മയ്ക്ക് മുന്നിൽ വച്ച് ആത്മഹത്യ ചെയ്തു

 
India

"തടിയൻ, കറുമ്പൻ'' എന്ന് നിരന്തരം കളിയാക്കി സഹപാഠികൾ; പ്ലസ് ടു വിദ്യാർഥി അമ്മയ്ക്ക് മുന്നിൽ വച്ച് ആത്മഹത്യ ചെയ്തു

സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അവർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ആരോപണം ഉയരുന്നുണ്ട്

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ചുള്ള സഹപാഠികളുടെ നിരന്തരം പരിഹാസത്തിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർഥി അമ്മയ്ക്ക് മുന്നിൽ വച്ച് നാലാം നിലയിൽ നിന്നും ചാടി മരിച്ചു. ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്.

തടി കൂടുതലാണെന്നും കറുത്ത നിറമാണെന്നും പറയുകയും കഴിഞ്ഞ് 3 മാസമായി റാഗിങ്ങിന് ഇരയാക്കുകയും ചെയ്തതായാണ് വിവരം. പരാതി നൽകിയെങ്കിലും സ്കൂളിന്‍റെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

ഫോൺ ചെയ്യാനെന്ന് പറഞ്ഞ് മുകളിലെത്തിയ വിദ്യാർഥി മാതാവ് നോക്കി നിൽക്കെ താഴേയ്ക്ക് ചാടുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു