അഭിജീത് ദിപ്കെ

 
India

ഝാർഖണ്ഡിലേക്ക് യാത്ര തിരിക്കും; വിദ‍്യാർഥികൾക്കൊപ്പമെന്ന് അഭിജീത് ദിപ്കെ

തന്‍റെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ സിജെപിയുടെ ഔദ‍്യോഗിക യോഗത്തിന് മുൻപ് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജീത് ദിപ്കെ

Aswin AM

മുംബൈ: പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിക്കുന്ന വിദ‍്യാർഥികളെ പിന്തുണച്ചുകൊണ്ട് ഝാർഖണ്ഡിലേക്ക് യാത്ര തിരിക്കുമെന്ന് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. തന്‍റെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ സിജെപിയുടെ ഔദ‍്യോഗിക യോഗത്തിന് മുൻപ് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ യുവജന പ്രസ്ഥാനം സമ്മർദ ഗ്രൂപ്പായി പ്രവർത്തിക്കുമെന്നും അതാണ് ഇന്ത‍്യയ്ക്ക് നിലവിൽ ആവശ‍്യമെന്നും അദ്ദേഹം പറഞ്ഞു. മാധ‍്യമങ്ങൾ, കോടതികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസ‍ കുറവ്, എഥനോൾ കലർന്ന ഇന്ധനം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് പാർട്ടി യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ‍്യക്തമാക്കി.

ജെപിഎസ്‌സിയിലും മറ്റു റിക്രൂട്ട്മെന്‍റ് പരീക്ഷകളിലും നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ ഝാർഖണ്ഡിന് പുറത്തു നിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയോ അല്ലെങ്കിൽ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈ 29 മുതൽ റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ നിരവധി ഉദ‍്യോഗാർഥികൾ അനിശ്ചിതകാല കുത്തിയിരുപ്പ് സമരം നടത്തിവരുകയാണ്.

ഝാർഖണ്ഡിലെ സമരത്തെ പിന്തുണയ്ക്കുമോയെന്ന് മാധ‍്യമപ്രവർത്തകർ ചോദിച്ചപ്പോൾ തങ്ങൾ തീർച്ചയായും ഝാർറഖണ്ഡിലേക്ക് പോകുമെന്നും അവരോടൊപ്പം നിൽക്കുമെന്നും അവരുടെ ആവശ‍്യങ്ങളെ പിന്തുണയ്ക്കുമെന്നും ദിപ്കെ പറഞ്ഞു. സിജെപി എന്നാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് ചോദിച്ചപ്പോൾ സംഘടനയേക്കാൾ ആവേശം മാധ‍്യമങ്ങൾക്കാണല്ലോയെന്നായിരുന്നു അഭിജീത് ദിപ്കെയുടെ മറുപടി. രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ തങ്ങൾ നടത്തിയ സമരത്തിന് രാജ‍്യവ‍്യാപക പ്രതികരണം ലഭിച്ചെന്നും തങ്ങളുടെ ഉത്തരവാദിത്തം വർധിച്ചെന്നും ഈ യോഗത്തിൽ സംഘടന എങ്ങനെ വളരണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും ദിപ്കെ പറഞ്ഞു.

സോനം വാങ്ചുക്ക് തങ്ങളുടെ ഉപദേഷ്ടാവായി തുടരുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ പങ്കെടുത്ത വിദ‍്യാർഥികൾക്കെതിരേ ചുമത്തിയ എഫ്ഐആറുകൾ പിൻവലിക്കാൻ സമ്മർദം ചെലുത്തുമെന്നും സർക്കാർ പ്രതിനിധികളുമായി ഇക്കാര‍്യം സംസാരിച്ചു വരുകയാണെന്നും ഗൗരവ് ദാസ് കൂട്ടിച്ചേർത്തു.

വിദ‍്യാർഥി പ്രക്ഷോഭത്തിൽ പരുക്കേറ്റവർക്ക് വൈദ‍്യപരവും നിയമപരവുമായ സഹായം നൽകാനായി തങ്ങൾ പ്രവർത്തിക്കുമെന്നും സൗരവ് പറഞ്ഞു. യോഗത്തിലെ തീരുമാനം ഓഗസ്റ്റ് 6ന് അറിയിക്കുമെന്നും സിജെപി പ്രതിനിധികളായ അശുതോഷ് രങ്ക, രത്ന സിങ് എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നും അവർ വ‍്യക്തമാക്കി.

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ