ജൂൺ 6ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം: പങ്കെടുക്കാൻ ഇടത് വിദ‍്യാർഥി സംഘടനകൾ

 
India

ജൂൺ 6ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം: പങ്കെടുക്കാൻ ഇടത് വിദ‍്യാർഥി സംഘടനകൾ

സിജെപിയുടെ ക്ഷണം സ്വീകരിച്ച് എസ്എഫ്ഐ ഡൽ‌ഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു

Aswin AM

ന‍്യൂഡൽഹി: കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് ജൂൺ 6ന് നടത്തുന്ന പ്രതിഷേധത്തിൽ ഇടത് വിദ‍്യാർഥി സംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും.

സിജെപിയുടെ ക്ഷണം സ്വീകരിച്ച് എസ്എഫ്ഐ ഡൽ‌ഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

എന്നാൽ അണികൾ കൂട്ടമായി പങ്കെടുക്കുന്ന കാര‍്യം തീരുമാനമായിട്ടില്ല. ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നേരത്തെ തന്നെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നടൻ പ്രകാശ് രാജും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ