പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു 
India

പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

പുതുക്കിയ നിരക്ക് ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കമ്പനികള്‍ കുറച്ചത്. തുടര്‍ച്ചയായി 5 മാസം വില വര്‍ധിപ്പിച്ച ശേഷമാണ് വിലയില്‍ ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. 5 മാസം കൊണ്ട് ഏകദേശം 173 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരുന്നത്.

പുതുക്കിയ നിരക്ക് ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു