.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജയ്റാം രമേശ്
ന‍്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. ബില്ലിനെതിരേ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും നിയമപരമായി തന്നെ ബില്ലിനെ നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
എല്ലാ തരത്തിലുള്ള മോദി സർക്കാരിന്‍റെ ആക്രമണങ്ങളെ ചെറുക്കാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മുമ്പ് കോൺഗ്രസ് സുപ്രീംകോടതിയിൽ സിഎഎ നിയമത്തേയും 2019ലെ വിവരാവകാശ നിയമത്തിലെ ഭേദഗതിയെയും ചോദ‍്യം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഡിഎംകെയും മുസ്‌ലിം ലീഗും ബില്ലിനെതിരേ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് പ്രഖ‍്യാപിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ ഹർജി സമർപ്പിക്കുമെന്നാണ് വിവരം.
ഭരണഘടന വിദഗ്ധരിൽ നിന്നും ലഭിക്കുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡിഎംകെ സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നത്.