India

സമൂഹ വിവാഹ ചടങ്ങിൽ നൽകിയ കിറ്റിൽ ഗർഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും; വിവാദം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 296 ദമ്പതികളുടെ വിവാഹം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം

MV Desk

ഝബുവ: മധ്യപ്രദേശിൽ സമൂഹ വിവാഹ ചടങ്ങിൽ അധികൃതർ ഗർഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും വിതരണം ചെയ്‌തത് വിവാദമായി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ‘മുഖ്യമന്ത്രി കന്യാ വിവാഹ് / നിക്കാഹ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽ വധുക്കൾക്ക് നൽകിയ മേക്കപ്പ് ബോക്സിനുള്ളിൽ നിന്നുമാണ് ഗർഭനിരോധന ഗുളികകൾക്കൊപ്പം കോണ്ടം പാക്കറ്റുകളും ലഭിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ശിവരാജ് സർക്കാരിനെതിരേ കോൺഗ്രസ് രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്.

മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 296 ദമ്പതികളുടെ വിവാഹം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവാഹവുമായി ബന്ധപ്പെട്ട് സ്കീമിൻ്റെ ഭാഗമായി ദമ്പതികൾക്ക് മേക്കപ്പ് ബോക്‌സും നൽകിയിരുന്നു. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് മേക്കപ്പ് ബോക്സുകൾക്കുള്ളിൽ നിന്നും ഗർഭനിരോധന ഉറകളും ഗുളികകളും കണ്ടെത്തിയത്. കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി.

ഗർഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്തതിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും കുടുംബാസൂത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നൽകിയതാകാമെന്നും മുതിർന്ന ജില്ലാ ഉദ്യോഗസ്ഥനായ ഭുർസിംഗ് റാവത്ത് വിശദീകരണവുമായി അധികൃതർ രംഗത്തുവന്നു.

ബിഹാർ പോളിങ് ബൂത്തിൽ

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും