പൂജ ഖേദ്കർ 
India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥയുടെ മാതാപിതാക്കൾ ഒളിവിൽ

മുംബൈ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് ഇവരെ തെരയുന്നതെന്ന് പൊലീസ് പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്

മുംബൈ: വ്യാജ സർട്ടിഫിക്കറ്റുകൾ ഐഎഎസ് നേടിയെന്ന ആരോപണം നേരിടുന്ന ട്രെയ്നി സിവിൽ സർവീസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ അച്ഛനമ്മമാർ ഒളിവിൽ. ഇവരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നും കണ്ടെത്താനായിട്ടില്ല എന്നുമാണ് പൊലീസ് ഭാഷ്യം.

കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് പൂജയുടെ അമ്മയും മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമമുഖ്യയുമായ മനോരമ ഖേദ്കർ. അവരുടെ ഭർത്താവ് ദിലീപ് ഖേദ്കറും കേസിൽ കൂട്ടുപ്രതിയാണ്. ഇരുവരെയും അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താൻ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വിവരം. മുംബൈ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് ഇവരെ തെരയുന്നതെന്ന് പൊലീസ് പരസ്യമായി തന്നെ അറിയിച്ചിട്ടുമുണ്ട്.

തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന പൂജ ഖേദ്കറുടെ അമ്മ.

നേരത്തെ, സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് സ്ഥലംമാറ്റം കിട്ടിയതോടെയാണ് പൂജ ഖേദ്കർ ആദ്യമായി വാർത്തകളിൽ നിറയുന്നത്. ഇതിനു പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും ഉയർന്നു.

പൂജയുടെ അച്ഛൻ ദിലീപ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ കാണിച്ച സ്വത്ത് വിവരം നാൽപ്പത് കോടി രൂപയുടേതാണ്. എന്നിട്ടും പൂജയ്ക്ക് എങ്ങനെ ഒബിസി വിഭാഗത്തിൽ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചു എന്നതാണ് ഒരു ചോദ്യം. ഇതുകൂടാതെ, കാഴ്ചപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണവും പൂജയ്ക്ക് ലഭിച്ചിരുന്നു.

പൂജ ഖേദ്കർ

അംഗവൈകല്യം സംബന്ധിച്ച വൈദ്യപരിശോധനയ്ക്ക് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും പൂജ തയാറായിരുന്നുമില്ല.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത