India

ശമിക്കാതെ കൊവിഡ് : രാജ്യത്ത് 12,591 പേർക്ക് കൂടി രോഗബാധ

കഴിഞ്ഞ ദിവസത്തേക്കാൾ ഇരുപതു ശതമാനം വർധനവാണ് കൊവിഡ് കേസുകളിൽ ഇന്നുണ്ടായിരിക്കുന്നത്

MV Desk

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 12,591 പേർക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 65,286 ആയി.

ഇക്കാലയളവിൽ 40 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 11 മരണങ്ങൾ കേരളത്തിൽ നിന്നാണ്. ഛത്തീസ്ഗഡ്, ഡൽഹി, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയയിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേക്കാൾ ഇരുപതു ശതമാനം വർധനവാണ് കൊവിഡ് കേസുകളിൽ ഇന്നുണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.46 ശതമാനവും, പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 5.32 ശതമാനവുമാണ്.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും