രാജ്യത്തിന്‍റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ പങ്കെടുത്തു.
ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജിക്ക് ശേഷം ധൻകർ ആദ്യമായാണ് പൊതു വേദിയിലെത്തുന്നത്.