'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം
ന‍്യൂഡൽഹി: ആർഎസ്എസിന്‍റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത‍്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെതിരേ സിപിഎം പോളിറ്റ് ബ‍്യൂറോ.
ഇത് ഭരണഘടനയെ അപമാനിക്കുന്നതാണെന്നും ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും പോളിറ്റ് ബ‍്യൂറോ വിമർശിച്ചു.
ഭരണഘടനാ പദവിയുടെ അന്തസ് പ്രധാനമന്ത്രി നരേന്ദ്രമോദി താഴ്ത്തികെട്ടിയെന്നും പോളിറ്റ് ബ‍്യൂറോയിൽ വിമർശനമുണ്ടായി.
ആർഎസ്എസിന്‍റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറു രൂപയുടെ നാണയമായിരുന്നു റിസർവ് ബാങ്ക് പുറത്തിറക്കിയത്. ഭാരതാംബയുടെയും ആർഎസ്എസ് പ്രവർത്തകരുടെയും ചിത്രം ഉൾപ്പെടുന്നതായിരുന്നു നാണയം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രത‍്യേക തപാൽ സ്റ്റാംപും നാണയവും പ്രകാശനം ചെയ്തത്.