Waheeda Rehman
Waheeda Rehman 
India

ദാദാസാഹിബ് ഫാൽകെ പുരസ്കാരം വഹീദാ റഹ്മാന്

ന്യൂഡൽഹി: ഇന്ത്യൻ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡിന് പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്മാൻ അർഹയായി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

1972 ൽ പദ്‌മശ്രീയും 2011ൽ പദ്‌മഭൂഷണും ലഭിച്ചിരുന്ന വഹീദ റഹ്മാന്‍റെ ശ്രദ്ധേയമായ സിനിമകളിൽ പ്യാസ, കാഗസ് കെ ഫൂൽ, ചൗദ്‌വി കാ ചന്ദ്, സാഹിബ് ബീവി ഗുലാം തുടങ്ങിയവ ഉൾപ്പെടുന്നു.

5 പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന വഹീദാ റഹ്മാന്‍ 90 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

1955ൽ " റോജുലു മറായി" എന്ന തെലുങ്ക് ചിത്രത്തിൽ ഐറ്റം ഡാന്‍സിലൂടെയാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. 1972ൽ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം സിനിമയിലും വേഷമിട്ടു.

അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തിരുന്ന വാഹിദ പിന്നീട് 2002ൽ " ഓം ജയ് ജഗദീഷ്" എന്ന ചിത്രത്തിലൂടെയാണ് തിരികെ എത്തുന്നത്. വാട്ടർ, മേ ഗാന്ധി കോ നഹിൻ മാര, രംഗ് ദേ ബസന്തി, വിശ്വരൂപം 2, ഡൽഹി 6 എന്നീ ചിത്രങ്ങളിലെ ക്യാരക്‌ടർ റോളുകളിലൂടെ തന്‍റെ രണ്ടാം വരവ് ഗംഭീരമാക്കി.

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

കൊല്ലത്ത് തീവണ്ടിതട്ടി മരിച്ചത് കളമശേരി സ്വദേശിനി

ആളൂരിൽ നിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്ക് സസ്പെൻഷൻ