വിഡിയോയിൽ നിന്നുള്ള ദൃശ്യം 
India

ആടിനെ മോഷ്ടിച്ചെന്നു സംശയം; തെലങ്കാനയിൽ ദളിത് യുവാവിനെയും സുഹൃത്തിനെയും തല കീഴായി കെട്ടിത്തൂക്കി മർദിച്ചു

പ്രതിയായ രാമുലുവിന്‍റെ ആടിനെ കഴിഞ്ഞ 20 ദിവസങ്ങൾക്കു മുൻപേ കാണാതെ പോയിരുന്നു.

ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെലങ്കാനയിൽ ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പൊലീസ് കേസെടുത്ത് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ദളിത് യുവാവ് കിരൺ (30) സുഹൃത്ത് തേജ (19) എന്നിവരാണ് ക്രൂരമായ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് കോമുരാജുല രാമുലു, ഭാര്യ സ്വരൂപ, മകൻ ശ്രീനിവാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, ദളിത് അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയായ രാമുലുവിന്‍റെ ആടിനെ കഴിഞ്ഞ 20 ദിവസങ്ങൾക്കു മുൻപേ കാണാതെ പോയിരുന്നു. ഫാമിൽ ജോലിക്കാരനായ തേജയും സുഹൃത്ത് കിരണുമാണ് ആടിനെ മോഷ്ടിച്ചതെന്ന് രാമുലു സംശയിച്ചിരുന്നു. ഇതേത്തുടർന്ന് രാമുലു തേജയെയും കിരണിനെയും പിടിച്ചു കെട്ടി തല കീഴായി കെട്ടിത്തൂക്കി മർദിക്കുകയായിരുന്നു. കെട്ടിത്തൂക്കിയതിനു താഴെ തീ കൂട്ടി പുകച്ചതായും വിഡിയോയിൽ ദൃശ്യമാണ്. ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും യുവാക്കളിൽ ഒരാൾ വീട്ടിലെത്തിച്ചേർന്നിരുന്നില്ല. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം