പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

 
India

പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം; 11 പേർ മരിച്ചു

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പരിപാടിക്കിടെ തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. സംഭവത്തിൽ മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്റെഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.

റാലി കഴിഞ്ഞ് ജനങ്ങൾ മടങ്ങുന്നതിനിടെ പാർക്കിങ് സ്ഥലത്ത് വച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്തു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു