ഓപ്പറേഷൻ സിന്ദൂർ; ശ്രീനഗറിലെത്തി സൈനികരെ നേരിട്ട് അഭിനന്ദിച്ച് രാജ്നാഥ് സിങ്
ന്യൂഡൽഹി: ശ്രീനഗറിലെത്തി സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം ഭീകരർ മറക്കില്ലെന്നും ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിനാർ കോർപ്സിൽ സൈനികരോട് രാജ്നാഥ് സിങ് നേരിട്ട് സംസാരിച്ചു. കര, വ്യോമ സേന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. പാക് ഷെല്ലാക്രമണം രൂക്ഷമായ അതിർത്തി ഗ്രാമങ്ങളും രാജ്നാഥ് സിങ് സന്ദർശിക്കും.