India

ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ 7 ഗുസ്തിതാരങ്ങൾക്ക് സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ കോപ്പി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കു കഴിഞ്ഞദിവസം നൽകിയിരുന്നു

ഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ 7 ഗുസ്തിതാരങ്ങൾക്കു സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണു പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കുൾപ്പടെ സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസ് തയാറായത്. ലൈംഗീക പീഡന പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാവാത്തതിനെ തുടർന്ന് ഗുസ്തിതാരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണു പരാതി നൽകിയവർക്ക് അവശ്യമായ സുരക്ഷയൊരുക്കണമെന്നു നിർദ്ദേശിച്ചത്.

പരാതി നൽകിയ ഗുസ്തിതാരങ്ങളുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തുമെന്നു ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ കോപ്പി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കു കഴിഞ്ഞദിവസം നൽകിയിരുന്നു.

അതേസമയം ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം തുടരുകയാണ്. ബ്രിജ് ഭൂഷണിനെ കസ്റ്റഡിയിൽ എടുക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം. അരവിന്ദ് കെജ്‌രിവാൾ, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖർ താരങ്ങൾക്ക് പിന്തുണയർപ്പിച്ച് സമരപ്പന്തലിൽ എത്തിയിരുന്നു. ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവരും നേതൃത്വത്തിലാണു സമരം തുടരുന്നത്.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു