നുരഞ്ഞ് പതഞ്ഞ് വിഷലിപ്തമായി യമുനാ നദി; ഡൽഹിയിൽ വായു ഗുണനിലവാരം അപകടാവസ്ഥയിൽ 
India

നുരഞ്ഞ് പതഞ്ഞ് വിഷലിപ്തമായി യമുനാ നദി; ഡൽഹിയിൽ മലിനീകരണം ഗുരുതരം | Video

നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിരിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാരം വളരെ അപകടകരമായ നിലയിലാണെന്നാണ് റിപ്പോർട്ടുകൾ.

വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞൊഴുകുന്ന യമുനാ നദിയുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ദീപാവലി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മലിനീകരണം വളരെ മോശമായ നിലയിലേക്ക് എത്തിയിരിക്കുന്നത്.

നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ശ്വാസകോശ, ചർമ്മ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ടു ചെയ്യുന്നു. നദിയിലെ മലിനീകരണ തോത് ആശങ്കാജനകമാണെന്നും ഛഠ് പൂജ പോലുള്ള പ്രധാന ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു