ചെങ്കോട്ട സ്ഫോടനം
FILE PHOTO
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്തുണ്ടായ സ്ഫോടന കേസിലെ പ്രതികൾ ബോംബ് നിർമിക്കാൻ ഉപയോഗിച്ച മെഷീനുകൾ അന്വേഷണ സംഘം കണ്ടെത്തി. ഗ്രൈൻഡിങ് മെഷീൻ അടക്കമുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്.
യൂറിയ ഉൾപ്പടെയുള്ളവ പൊടിക്കാൻ ഇവ ഉപയോഗിച്ചതായാണ് സൂചന. കേസിൽ അറസ്റ്റിലായ മുസമ്മലിന്‍റെ സുഹൃത്തായ ടാക്സി ഡ്രൈവറിന്‍റെ ഫരീദാബാദിലുള്ള വീട്ടിൽ നിന്നുമാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ കേസിൽ പിടിയിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നതിന്‍റെ സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബോംബ് നിർമിക്കുന്നതിന്‍റെ വിഡിയോ വിദേശത്ത് നിന്നും ഭീകരർ ഡോക്റ്റർമാർക്ക് അയച്ചു നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.