.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചെങ്കോട്ട സ്ഫോടനം
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപത്തു വച്ച് നടന്ന ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് 8 ഡോക്റ്റർമാർ ഉൾപ്പെടുന്ന പത്തംഗ സംഘമാണെന്നാണ് പുറത്തു വരുന്ന വിവരം.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ മൊഡ‍്യൂളിന്‍റെ ഭാഗമാണ് ഈ 10 പേരെന്നുമാണ് റിപ്പോർട്ടുകൾ. ഉമർ ബിൻ ഖത്താബ് എന്ന പാക് ഭീകരനും ജമ്മു കശ്മീർ സ്വദേശി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരാണ് ഈ മൊഡ‍്യൂളിന്‍റെ തലപ്പത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്ന ഡോക്റ്റർക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയിരുന്നത് അഹമ്മദ് വാഗെയാണെന്നാണ് സൂചന. അതേസമയം, അറസ്റ്റിലായ ഡോക്റ്റർ ഷഹീൻ ഷാഹിദിന് പാക് ഭീകര സംഘടനയായ ലഷ്കർ ഇ തെയ്‌ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറിക്കുറിപ്പിൽ നിന്നും സൂചന ലഭിച്ചിരുന്നു.