സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കാരാഡ് തോറ്റു; പിബി പാനലിന് അംഗീകാരം

 
India

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കാരാഡ് തോറ്റു; പിബി പാനലിന് അംഗീകാരം

84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്

Namitha Mohanan

മധുര: അടിസ്ഥാവർഗത്തിന്‍റെ പ്രാതിനിധ്യം ഉന്നയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധി ഡി.എൽ. കാരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കാരാഡ് നേടിയത്. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ജോൺ ബ്രിട്ടാസ് ഉൾപ്പെടെ 4 പേരെ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാക്കി. പൊളിറ്റ് ബ്യൂറോ പാനലും അംഗീകരിക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലിൽ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് താൻ മത്സരിച്ചതെന്നും കാരാഡ് പ്രതികരിച്ചു. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ജനാധിപത്യ രീതി ഉറപ്പാക്കുകയാണ് മത്സര ലക്ഷ്യമെന്നും കാരാഡ് മത്സര ശേഷം പ്രതികരിച്ചിരുന്നു.

ജനറൽ സെക്രട്ടറി ആരായാലും സെൻട്രൽ കമ്മിറ്റി അംഗങ്ങളായി വന്നാൽ അതിനെ അംഗീകരിക്കും. താൻ പാർട്ടിക്കൊപ്പമാണ്. ഫലത്തിൽ ആശങ്കയില്ലെന്നും പ്രതികരിച്ച അദ്ദേഹം മത്സരത്തിനു പിന്നാലെ വേദി വിട്ടിരുന്നു.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും