ഡോളാ സെൻ
ന‍്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്‍റെ പേരും ചിഹ്നവും ലോഗോയും ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുൻ പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി മമത ബാനർജിക്കു വേണ്ടി പാർട്ടി എംപി ഡോളാ സെൻ പൊലീസിൽ പരാതി നൽകി. കോൽക്കത്തയിലെ ന‍്യൂ ടൗൺ, പ്രഗതി മൈതാൻ സ്റ്റേഷനുകൾ അടക്കം 4 ഇടങ്ങളിലാണ് പരാതി നൽകിയിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്‍റെ ലോഗോ അനുമതിയില്ലാതെ വിമതർ ഉപയോഗിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മമതയെ മാറ്റി പാർട്ടി നിയമസഭാംഗമായ അരൂപ് റോയിയെ പുതിയ തൃണമൂൽ കോൺഗ്രസ് അധ‍്യക്ഷനായി പ്രഖ‍്യാപിച്ചെന്നും പരാതിയിൽ പറയുന്നു.