India

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം: ഗവർണർക്ക് കത്തയച്ച് ദുഷ്യന്ത് ചൗട്ടാല

2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെജെപിയുമായി ചേർന്നാണ് ബിജെപി സർക്കാർ രൂപവത്കരിക്കുന്നത്

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല. ഏഴ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ ഭരണം നിലനിർത്തിയത്.

എന്നാൽ ഇതിൽനിന്ന് മൂന്നുപേർ കോൺഗ്രസിൽ ചേർന്നതോടെ നയാബ് സിങ് സൈനി സർക്കാരിന്‍റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ദുഷ്യന്ത് കത്തിൽ ആവശ്യപ്പെടുന്നു.

2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെജെപിയുമായി ചേർന്നാണ് ബിജെപി സർക്കാർ രൂപവത്കരിക്കുന്നത്. അന്നത്തെ മനോഹർ ലാൽ ഘട്ടർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. 2024 മാർച്ചിലാണ് ബിജെപി-ജെജെപി സഖ്യം പിരിയുന്നത്. പിന്നാലെ ഘട്ടർ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു