ആൻഡമാൻ ദ്വീപുകളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ന്യൂഡൽഹി: ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്യപ്പെട്ടു. 90 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. അപകടങ്ങളോ ആളപായങ്ങളോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.
എന്നാൽ ജർമ്മൻ ജിയോളജിക്കൽ സെന്‍റർ ഫോർ ജിയോസയൻസസിന്‍റെ റിപ്പോർട്ടനുസരിച്ച് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആൻഡമാൻ നിക്കോബാറിൽ ഉണ്ടായത്. മാത്രമല്ല പ്രഭവ കേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണെന്നാണ് വ്യക്തമാക്കുന്നത്.