India

മദ്യനയക്കേസ്: കെജ്രിവാളിന്‍റെ ചേദ്യം ചെയ്യൽ തുടങ്ങി

വ്യാഴാഴ്ച ഒരു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇഡി അഡീഷനൽ ഡയറക്‌ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ രാവിലെ തന്നെ വിചാരണക്കോടതിയിൽ ഹാജരാക്കും.

വ്യാഴാഴ്ച ഒരു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെതിരേ 9 തവണ ഇഡി സമൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ , സഞ്ജയ് സിങ് എന്നിവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഡൽഹിയിലെ മദ്യവിൽപ്പന സ്വകാര്യ കമ്പനികൾക്കു നൽകാനുള്ള 2021ലെ മദ്യനയമാണ് എഎപിക്കു കുരുക്കായത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നതോടെ ലെഫ്റ്റനന്‍റ് ഗവർണറായി ചുമതലയേറ്റ വി.കെ. സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മദ്യനയം പിൻവലിച്ചെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ