ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
file image
ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ലെന്നും വോട്ടുകൾ നീക്കം ചെയ്യുന്നതിനു മുൻപായി ആ വ‍്യക്തിക്ക് പറയാനുള്ളതും കൂടി കേൾക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ‍്യക്തമാക്കി.
അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യുന്നതിനായി വിഫല ശ്രമങ്ങൾ നടന്നതായും ഈ വിഷയത്തിൽ അന്വേഷണം നടന്നു വരുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജനാധിപത‍്യത്തെ തകർക്കുന്നവരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരിക്കുന്നത്.