പ്രതീകാത്മക ചിത്രം Image by wirestock on Freepik
India

ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണോ? (വീഡിയോ)

ജംഗിൾ സഫാരിക്കിടെ പാഞ്ഞടുത്ത ആനയെ കണ്ട് ഭയന്ന് നിലവിളിക്കുന്നവരുടെ വീഡിയോ വൈറൽ

MV Desk

മുംബൈ: ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കേണ്ടെന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെ സഫാരി വാഹനത്തിലിരുന്നാൽ ആനയെയും പേടിക്കേണ്ടെന്നാണ്. പക്ഷേ, സഫാരി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്ന ആനയെ കണ്ട് അലറിവിളിക്കുന്ന സന്ദർശകരുടെ ഒരു വിഡിയൊ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുന്നു.

സത്യത്തിൽ ആന വരുന്നതു കണ്ട് ആളുകൾ അലറുന്നതാണോ, അതോ ആളുകളുടെ അലർച്ച കേട്ട് ആനയ്ക്ക് വിറളി പിടിച്ചതാണോ എന്നു സംശയമുണ്ട്. ആളുകളുടെ ശബ്ദകോലാഹലം കാരണം ആന അസ്വസ്ഥനായതാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വീറ്റ് ചെയ്ത വിഡിയൊ ഇതിനകം ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. സഫാരി പാർക്കുകളിൽ 'മനുഷ്യരെപ്പോലെ' പെരുമാറണമെന്നും ശാന്തരും വിനയാന്വിതരായിരിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇത്ര ഭയമുള്ളവർ ജംഗിൾ സഫാരിക്ക് ഇറങ്ങരുതെന്നും നന്ദ.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ