India

പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ: നോർത്തിന്ത്യയിലും പ്രകമ്പനം

ന്യൂഡൽഹി : വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലാണു ഭൂകമ്പനത്തിന്‍റെ പ്രഭവകേന്ദ്രമെങ്കിലും നോർത്തിന്ത്യ ഒട്ടാകെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണു റിപ്പോർട്ടുകൾ. കാബൂളിൽ നിന്നും മുന്നൂറു കിലോമീറ്റർ വടക്കുഭാഗത്തായി താജിക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് 6.6 തീവ്രതയുള്ള ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവെ (യുഎസ്ജിഎസ് ) അറിയിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വളരെയധികം ആഴത്തിലാണു ഭൂകമ്പത്തിന്‍റെ ഉത്ഭവസ്ഥാനം. ഉത്ഭവസ്ഥാനം ആഴത്തിലായതു കൊണ്ടു തന്നെ ഭൂചലനം കൂടുതൽ ദൂരങ്ങളിൽ വരെ അനുഭവപ്പെടുമെന്നു യുഎസ്ജിഎസ് വ്യക്തമാക്കുന്നു. അതുകൊണ്ടാണു ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലൊക്കെ സെക്കൻഡുകൾ നീണ്ടു നിന്ന പ്രകമ്പനം ഉണ്ടായത്.

യുഎസ് ജിയോളജിക്കൽ സർവെയുടെ വിലയിരുത്തൽ പ്രകാരം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി ഭൂകമ്പ സാധ്യത പ്രദേശമാണ്. റിക്ടർ സ്കെയിൽ ആറിനു മുകളിൽ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ ഈ പ്രദേശത്ത് സാധാരണവുമാണ്. 2018ലും സമാനമായ ഭൂകമ്പം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാൻ പ്രഭവകേന്ദ്രമായ ഈ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങൾ ഇന്ത്യയിലും അനുഭവപ്പെട്ടിരുന്നു.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു