ഡൽഹിയിൽ ബിജെപിക്ക് വിജയം പ്രവചിച്ച് കൂടുതൽ എക്സിറ്റ് പോളുകൾ 
India

ഡൽഹിയിൽ ബിജെപിക്ക് വിജയം പ്രവചിച്ച് കൂടുതൽ എക്സിറ്റ് പോളുകൾ

70 അംഗ നിയമസഭയിൽ ബിജെപിക്ക് 45-55 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം പ്രവചിച്ച് കൂടുതൽ എക്സിറ്റ് പോളുകൾ. വൈകിട്ട് പുറത്തുവന്ന ടുഡേയ്സ് ചാണക്യ, ആക്സിസ് മൈ ഇന്ത്യ, സിഎൻഎക്സ് എക്സിറ്റ് പോളുകളാണ് കാൽ നൂറ്റാണ്ടിനുശേഷം ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുമെന്നു പ്രവചിക്കുന്നത്.

70 അംഗ നിയമസഭയിൽ ബിജെപിക്ക് 45-55 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. എഎപി 15-25, കോൺഗ്രസ് 0-1 എന്നിങ്ങനെയാകും ഫലമെന്നും ഏജൻസി പറയുന്നു. ബിജെപി 51, എഎപി 19 എന്നാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം. ബിജെപി 49-61, എഎപി 10-19, കോൺഗ്രസ് 0-1 എന്നിങ്ങനെയാണ് സിഎൻഎക്സിന്‍റെ നിഗമനം. ബുധനാഴ്ച പുറത്തുവന്ന 10 എക്സിറ്റ് പോളുകളിൽ എട്ടും ബിജെപിക്കു വിജയം പ്രവചിച്ചിരുന്നു. നാളെയാണ് വോട്ടെണ്ണൽ.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌