മേഘാലയയിലെ ഖനിയിൽ സ്ഫോടനം; 16 മരണം

 
India

മേഘാലയയിലെ ഖനിയിൽ സ്ഫോടനം; 16 മരണം

പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Namitha Mohanan

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത ഖനിയിലുണ്ടായ സ്ഫോടനത്തിൽ അസമിൽ നിന്നുള്ള 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നു കരുതുന്നു. തെരച്ചിൽ തുടരുകയാണ്.

പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം തങ്സ്കു മേഖലയിലാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു.

അനധികൃതമായി കൽക്കരി ഖനനം നടക്കുന്ന പ്രദേശത്താണു സ്ഫോടനമുണ്ടായതെന്നു പൊലീസ്. സംസ്ഥാനത്ത് നടക്കുന്ന അശാസ്ത്രീയമായ ഖനനങ്ങളെല്ലാം 2014 ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നു. എന്നാൽ, റാറ്റ് ഹോൾ മൈനിങ് എന്ന പ്രാകൃതവും അപകടകരവുമായ രീതിയുൾപ്പെടെ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ