India

കാഞ്ചീപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറി: 8 മരണം

സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാർ ഗോഡൗണിൽ ഉണ്ടായിരുന്നു

MV Desk

കാഞ്ചീപുരം : തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. പതിമൂന്നോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാർ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.

നാട്ടുകാരും പൊലീസുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പരുക്കേറ്റവരെ കാഞ്ചീപുരം ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം