വാർത്താ സമ്മേളനത്തിൽ നിന്നും

 
India

വിദ‍്യാർഥി പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധർക്കെതിരേ നടപടി വേണം; ആവശ‍്യവുമായി പരുക്കേറ്റ പൊലീസുകാരുടെ കുടുംബം

വിദ‍്യാർഥി പ്രതിഷേധം തടസപ്പെടുത്താനും പാർലമെന്‍റിന്‍റെ അന്തസ് തകർക്കാനും ശ്രമിച്ച അക്രമികളെ വെറുതെ വിടരുതെന്നും പരുക്കേറ്റ പൊലീസുകാരുടെ കുടുംബം ആവശ‍്യപ്പെട്ടു

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ‌ രാജ‍്യതലസ്ഥാനത്ത് നടന്ന വിദ‍്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ‍്യോഗസ്ഥരുടെ കുടംബാംഗങ്ങൾ വാർത്താ സമ്മേളനം നടത്തി.

വിദ‍്യാർഥി പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ‍്യപ്പെട്ടു. പാർലമെന്‍റിലേക്കുള്ള സിജെപിയുടെ ചലോ സൻസാദ് മാർച്ചിനിടെയുണ്ടായ ഏറ്റുമുട്ടലിൽ തന്‍റെ ഭർത്താവിന് പരുക്കേറ്റതായി ഡൽഹി പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്ററുടെ ഭാര‍്യ പറഞ്ഞു.

വിദ‍്യാർഥി പ്രതിഷേധം തടസപ്പെടുത്താനും പാർലമെന്‍റിന്‍റെ അന്തസ് തകർക്കാനും ശ്രമിച്ച അക്രമികളെ വെറുതെ വിടരുതെന്നും എന്നാൽ വിദ‍്യാർഥികളുടെ രേഖകൾ പരിശോധിച്ച ശേഷം വിട്ടയക്കണമെന്നും അവർ പറഞ്ഞു.

ജന്തർ മന്ദറിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ തന്‍റെ പിതാവിനെ ആൾക്കൂട്ടം ആക്രമിച്ചെന്നും തുടർന്ന് അദ്ദേഹത്തെ ആർഎംഎൽ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിക്കൂറോളം അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നും പിതാവിന്‍റെ പൊലീസ് യൂണിഫോം രക്തത്തിൽ കുളിച്ച നിലയിൽ കാണേണ്ടി വന്നത് ദുഖകരമാണെന്നും മറ്റൊരു പൊലീസ് ഉദ‍്യോഗസ്ഥന്‍റെ മകൾ പറഞ്ഞു.

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിൽ മുൻ എഎപി കൗൺസിലർക്ക് ജീവപര്യന്തം തടവ്

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ വരുന്നു; ആദ്യത്തേത് വൈറ്റിലയിൽ

ലങ്കൻ പര‍്യടനം; ഫിറ്റ്നസ് ടെസ്റ്റ് പാസായി ബുംറ, ഇന്ത‍്യൻ ടീം സജ്ജം

എബിവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കൊച്ചിയിൽ

'എന്‍റെ ചുമതല മാറി'; നീറ്റ് വിഷയത്തിൽ മൗനം വെടിഞ്ഞ് രാഘവ് ഛദ്ദ