ജമ്മുകശ്മീരിൽ ശക്തമായ മണ്ണിടിച്ചിലിൽ വീടു തകർന്നു വീണു; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
മരിച്ച ഏഴ് പേരിൽ അഞ്ച് പേർ 12, 10, 8, 6, 4 വയസ് പ്രായമുള്ള കുട്ടികളാണ്. രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലും മേഘവിസ്ഫോടനത്തിലും കുടുംബം താമസിച്ചിരുന്ന വീട് തകർന്നെങ്കിലും, രാവിലെ മാത്രമാണ് ഗ്രാമവാസികൾ വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. തുടർന്ന് ഏറെ വൈകിയാണ് മണ്ണിനും അവശിഷ്ടങ്ങൾക്കും ഇടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.