ഫരീദാബാദ് ഭീകരാക്രമണ പദ്ധതി; ലക്നൗവിൽ നിന്ന് വനിതാ ഡോക്റ്റർ അറസ്റ്റിൽ
ന്യൂഡൽഹി: ഫരീദാബാദ് ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വനിതാ ഡോക്റ്റർ അറസ്റ്റിൽ. ലക്നൗവിൽ നിന്ന് ഡോ. ഷഹീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാറിൽ നിന്ന് പൊലീസ് എകെ 47 തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ ഡോക്റ്ററാണ് ഷഹീൻ.
ഹരിയാനയിലെ ഫരീദാബാദിൽ നിന്നും ഡോ. മുസമ്മിൽ ഗനായെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഒരു ആശുപത്രിയിൽ നിന്നും മുൻപ് ഡോ. അദീൽ റാത്തർ എന്ന ഡോക്റ്ററെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവരെല്ലാം ജെയ്‌ഷെ-ഇ-മുഹമ്മദും അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദും ഉൾപ്പെടുന്ന വൈറ്റ് കോളർ ഭീകരവാദ സംഘടനയുടെ ഭാഗമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്‍റലിജൻസ് ബ്യൂറോയും ഫരീദാബാദ് പൊലീസുമായി സഹകരിച്ച് ജമ്മു കശ്മീർ പൊലീസാണ് ഓപ്പറേഷൻ നടപ്പാക്കുന്നത്.