floods in southern tamil nadu schools and colleges holiday
floods in southern tamil nadu schools and colleges holiday 
India

തെക്കൻ തമിഴ്നാട്ടിൽ പ്രളയം; പേമാരി; 3 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി

മധുര: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തമിഴ്നാടിന്‍റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കനത്ത നാശമുണ്ടാക്കി. പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്നു തിരുച്ചെന്ദൂരിൽ നിന്ന് ചെന്നൈയിലേക്കു മടങ്ങിയ ട്രെയ്‌ൻ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ കുടുങ്ങി. 800ലേറെ യാത്രക്കാരാണ് ഇതിലുള്ളത്.

24 മണിക്കൂറിലേറെയായി 500 പേർ റെയ്‌ൽവേ സ്റ്റേഷനിലും 300 പേർ സമീപത്തുള്ള സ്കൂളിലും കഴിയുകയാണ്. ഇവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.

താമ്രപർണി നദി കരകവിഞ്ഞതോടെ അധികജലം കണ്ണടിയാൻ ചാനലിലേക്കു തുറന്നുവിടാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശിച്ചു. വൈഗ ഡാമിൽ ജലനിരപ്പ് 66.67 അടിയിലെത്തി. 71 അടിയാണു പരമാവധി സംഭരണ ശേഷി. ഇതേത്തുടർന്ന് തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. വിരുദുനഗറിലും തേനിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി തേടിയിട്ടുണ്ട്.

ചെന്നൈയിലും വടക്കൻ ജില്ലകളിലും വൻ പ്രളയമുണ്ടായതിന്‍റെ ദുരിതത്തിൽ നിന്നു സംസ്ഥാനം കരകയറും മുൻപാണ് തെക്കൻ തമിഴ്നാട്ടിൽ പേമാരിയും പ്രളയവും.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖാർഗെ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

ഇടുക്കിയിൽ പനിബാധിച്ച് 10 വയസുകാരി മരിച്ചു; ഡെങ്കിപ്പനി മൂലമെന്ന് സംശയം

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി