ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് ദാരുണാന്ത്യം
representative image
ബംഗളൂരു: ചിന്നയ്യൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം. ഷബ്രിൻ ഭാനു - അമാനുളള ദമ്പതികളുടെ മകനായ മുബാറകാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗളൂരുവിലെ വിൽസൺ ഗാർഡൻ ഹൗസിന് സമീപമാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
കസ്തൂരമ്മയെന്ന സ്ത്രീയുടെ വീട്ടിലാണ് അപകടം നടന്നത്. ഏകദേശം പത്ത് വീടുകൾ തകർന്നിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.