ലൂത്ര സഹോദരന്മാർ

 
India

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ അറസ്റ്റിൽ

സംഭവത്തിനു പിന്നാലെ തായ്‌ലന്‍റിലേക്ക് കടന്ന സൗരഭ് ലൂത്രയെയും സഹോദരൻ ഗൗരവ് ലൂത്രയെയും അറസ്റ്റ് ചെയ്ത ശേഷം ഇന്ത‍്യയിലെത്തിക്കുകയായിരുന്നു

Aswin AM

ന‍്യൂഡൽഹി: ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ‍്യ പ്രതികളായ ലൂത്ര സഹോദരങ്ങൾ‌ അറസ്റ്റിൽ. സംഭവത്തിനു പിന്നാലെ തായ്‌ലന്‍റിലേക്ക് കടന്ന സൗരഭ് ലൂത്രയെയും സഹോദരൻ ഗൗരവ് ലൂത്രയെയും അറസ്റ്റ് ചെയ്ത ശേഷം ഇന്ത‍്യയിലെത്തിക്കുകയായിരുന്നു.

തായ്‌ലന്‍റിലേക്ക് കടന്നതിനു പിന്നാലെ ഇവർക്കായി ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിസംബർ 6 ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. റസ്റ്റോറന്‍റിലെ ഗ‍്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

'ബോളിവുഡ് ബാംഗർ നൈറ്റ്' എന്ന് പേരിട്ടിരുന്ന പരിപാടിയിൽ വിദേശികൾ ഉൾപ്പടെ 100ലധികം പേർ പങ്കെടുത്തിരുന്നു. സംഭവത്തിൽ ഗോവ മുഖ‍്യമന്ത്രി ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചിരുന്നു.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു