Representative image 
India

അശ്ലീല, അസഭ്യ ഉള്ളടക്കം; 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

19 വെബ്സൈറ്റുകൾ, 10 ആപ്ലിക്കേഷനുകൾ ( ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ള 7 ആപ്ലിക്കേഷൻ, ആപ്പിൾ ആപ്പ് സ്റ്റോറിലെ 3 ആപ്ലിക്കേഷൻ) 57 സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവയാണ് രാജ്യവ്യാപകമായി നിരോധിച്ചിരിക്കുന്നത്

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങളുടെ പേരിൽ 18 ഓവർ-ദി- ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരേ കർശന നടപടി സ്വീകരിച്ചതായി വ്യക്തമാക്കിയത്. ഒടിടി പ്ലാറ്റ്ഫോമുകളെ കൂടാതെ 19 വെബ്സൈറ്റുകൾ, 10 ആപ്ലിക്കേഷനുകൾ ( ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ള 7 ആപ്ലിക്കേഷൻ, ആപ്പിൾ ആപ്പ് സ്റ്റോറിലെ 3 ആപ്ലിക്കേഷൻ) 57 സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവയെയാണ് രാജ്യവ്യാപകമായി നിരോധിച്ചിരിക്കുന്നത്.

സർഗാത്മകതയെന്ന് തെറ്റിദ്ധരിപ്പിച്ച് അസഭ്യം, അശ്ലീലം, ദുരുപയോഗം എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ പിന്തിരിയണമെന്ന് ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.

2000 ലെ വിവര സാങ്കേതിക വിദ്യാ ചട്ടപ്രകാരം കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, വിഭാഗങ്ങൾ, ഡൊമൈൻ വിദഗ്ധർ, മാധ്യമ മേഖലയിലെ വിദഗ്ധർ, വനിതാ, ശിശു അവകാശങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവരുമായി ചർച്ച ചെയ്താണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരോധിച്ച ഒടിടികളിൽ പലതിനും 10 മില്യൺ വരെ ഡൗൺലോഡ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകൾ

  1. ഡ്രീം ഫിലിംസ്

  2. വൂവി

  3. യെസ്മാ

  4. അൺകട്ട് അഡ്ഡ

  5. ട്രൈ ഫ്ലിക്സ്

  6. എക്സ് പ്രൈം

  7. നിയോൺ എക്സ് വിഐപി

  8. ബേഷാറംസ്

  9. ഹണ്ടേഴ്സ്

  10. റാബിറ്റ്

  11. എക്സ്ട്രാമൂഡ്

  12. ന്യുഫ്ലിക്സ്

  13. മൂഡ്എക്സ്

  14. മോജിഫ്ലിക്സ്

  15. ഹോട്ട് ഷോട്സ് വിഐപി

  16. ഫുജി

  17. ചികൂഫ്ലിക്സ്

  18. പ്രൈം പ്ലേ

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്