India

മണിപ്പൂരിലെ കോട്രുക്കിൽ‌ വെടിവയ്പ്പ്

പ്രദേശത്തു നിന്ന് സ്ത്രീകളെയും കുട്ടികളെയും പ്രായമേറിയവരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ഇംഫാൽ: മണിപ്പൂരിലെ പടിഞ്ഞാറൻ ഗ്രാമങ്ങളിൽ കനത്ത വെടിവയ്പ്പ്. ഞായറാഴ്ച രാവിലെയോടെയാണ് കോട്രുക് ഗ്രാമത്തിൽ ഇരുസമുദായത്തിലെയും വളന്‍റിയർമാർ തമ്മിൽ വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശത്തു നിന്ന് സ്ത്രീകളെയും കുട്ടികളെയും പ്രായമേറിയവരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതായും നിലവിൽ അന്തരീക്ഷം ശാന്തമാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം മേയ് 3ന് ആരംഭിച്ച സാമുദായിക സംഘർഷത്തിനു ശേഷം കോട്രുക് ഗ്രാമത്തിൽ നിരന്തരമായി ഇരുസമുദായാംഗങ്ങളും വെടിവയ്പ്പ് നടത്താറുണ്ട്. ഒരു വർഷമായി നീണ്ടു നിൽക്കുന്ന സാമുദായിക സംഘർഷത്തിൽ മണിപ്പൂരിൽ ഇതു വരെ 200 പേരാണ് കൊല്ലപ്പെട്ടത്.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ

ജോലി ഭാരം കുറയ്ക്കാൻ നഴ്സ് 10 രോഗികളെ കൊന്നു; ജീവപര്യന്തം വിധിച്ച് കോടതി

മെഡിക്കൽ കോളെജിലെ അനാസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ രോഗി മരിച്ചു